തിരുവമ്പാടി : തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരുവമ്പാടി കുടുംബശ്രീ സിഡിഎസ് റഫ്രിജറേറ്റർ സംഭാവന നൽകി.

 കുടുംബശ്രീയിലെ 17 എ ഡി എസ്സു കളിലെ എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്നും
ധനസമാഹരണം നടത്തിയാണ്
റഫ്രിജറേറ്റർ വാങ്ങി നൽകിയത് .
തിരുവമ്പാടി എഫ് എച്ച് സി യിൽ വച്ച് നടന്ന ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ റഫ്രിജറേറ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സിഡിഎസ്സ് വൈസ് ചെയർപേഴ്സൺ
ഷിജി ഷാജി
സി.ഡി എസ് ഉപസമിതി കൺവീനർ  നീന സാജു, തങ്കമ്മ സദാശിവൻ
സ്മിത ബാബു,
സി ഡി എസ് അക്കൗണ്ടന്റ് സോണിയ , ഷീജ ഇ ജി , ത്രേസ്യമ്മ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post