താമരശ്ശേരി:
മുജമ്മഅ്, ബുസ്തനാബാദിൽ  തിരുനബി മുഹമ്മദ് മുസ്തഫ (സ്വ) തങ്ങളുടെ ആയിരത്തിഅഞ്ഞൂറാമ്മത് ജന്മദിനം കൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഅ ആഘോഷമാക്കുന്ന 'ഹുബ്ബു്ൽ ഹബീബ് ' മീലാദ് ക്യാമ്പയിൻ ഉദ്ഘാടന സംഗമം മുജമ്മഉ സ്സഖാഫത്തിൽ ഇസ്ലാമിയ, ബുസ്തനാബാദിൽ നടത്തപ്പെട്ടു.

സയ്യിദ് മുല്ലക്കോയ തങ്ങൾ കാരക്കാട് പതാക ഉയർത്തിയ ചടങ്ങിൽ മുജമ്മഅ് പ്രസിഡൻ്റ് സയ്യിദ് അലവി മശ്ഹൂർ ആറ്റ തങ്ങൾ അവേലം അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്ര മുശാവറ അംഗം ഉസ്താദ് സി മുഹമ്മദ് ഫൈസി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

പ്രസ്തുത പരിപാടിയിൽ മുജമ്മഅ് ജനറൽ സെക്രട്ടറി പി അബ്ദുറഹ്മാൻ സഖാഫി കൽത്തറ സ്വാഗതം പറഞ്ഞു. 

സമസ്ത താമരശ്ശേരി മേഖല ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ദാരിമി,മീലാദ് കാമ്പയിന് ചെയർമാൻ മുഹമ്മദ് അലി ബാഖവി മങ്ങാട്,ഇമ്പിച്ചിഅഹമ്മദ് ഹാജി  ആശംസാഭാഷണം നടത്തി.ഉവൈസ് നൂറാനി പടിഞ്ഞാറ്റുമുറി,നൗഫൽ അസ്ഹരി തരുവണ,അബ്ദുല്ല ബാഖവി നെല്ലിക്കുത്ത്, നഈം സഖാഫി കാന്തപുരം,സഈദ് നൂറാനി കൊടുവള്ളി,അമീർ നൂറാനി ആലപ്പുഴ,ബാപ്പു ഹാജി,ഹമീദ് മുസ്ലിയാർ,മജീദ് മുസ്ലിയാർ PV, ബശീർ ഹാജി PK തുടങ്ങിയവർ സംബന്ധിച്ചു.സംഗമം അവസാനിപ്പിച്ചു കൊണ്ട് മുജമ്മഅ് മുദരിസ് ഹിബത്തുള്ള അദനി നന്ദി അറിയിച്ചു.

Post a Comment

أحدث أقدم