താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിൽ മധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകയില്ലെന്ന്  ആശുപത്രി ഡോ. സൂപ്രണ്ട് ഗോപാലകൃഷ്ണൻ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തില്ലെന്നും, എന്നാൽ ആശുപത്രിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ വാർത്തയാക്കുന്നതിന് മുമ്പേ അതിൻ്റെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പു വരുത്തണമെന്നും, സത്യസന്ധമായ വാർത്തകൾ പുറം ലോകത്ത് എത്തിക്കുന്നതിന് എല്ലാവിധ പിന്തുണയും  നൽകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ആശുപത്രിയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്താൻ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി (HMC) യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് മാസ്റ്ററും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ ജീവനക്കാരുടെ യോഗത്തിലായിരുന്നു മധ്യമങ്ങളെതടയണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചത്.

Post a Comment

أحدث أقدم