പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ ചിങ്ങം1 കർഷകദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ ചടങ്ങും പച്ചക്കറി വിത്ത് വിതരണവും  നടത്തി.  

 വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  ഈ വർഷത്തെ മികച്ച കർഷകനുള്ള ബേബി പെരുമാലിൽ അവാർഡ് നേടിയ ശ്രീ. സിജോ  കണ്ടത്തിൻതൊടികയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിത്തുകൾ കേടുകൂടാതെ സൂക്ഷിക്കേണ്ടത് എങ്ങനെ എന്നും  പുതിയ കൃഷി രീതികളെപ്പറ്റിയും  സിജോ സംസാരിച്ചു.  

പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ  അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് , അധ്യാപക പ്രതിനിധി റോഷിയ ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ കൃഷിപ്പാട്ട് അവതരിപ്പിച്ചു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്ത് വിതരണവും നടത്തി. അധ്യാപകരായ സിൻസി സെബാസ്റ്റ്യൻ, ലസിത ടി കെ, സ്റ്റെഫിൻ സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم