കട്ടിപ്പാറ: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം കട്ടിപ്പാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി ആഘോഷിച്ചു.
യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.എം നഈം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ലഹരി മുക്ത പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ചമൽ വാർഡ് മെമ്പർ അനിൽ ജോർജ് അധ്യക്ഷത വഹിച്ചു , മുൻ വാർഡ് മെമ്പർ വത്സമ്മ അനിൽ , യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അരുൺ കുമാർ, കെഎസ് യു കട്ടിപ്പാറ മണ്ഡലം പ്രസിഡന്റ് അമൽ എന്നിവർ സംസാരിച്ചു.
إرسال تعليق