തിരുവമ്പാടി :
സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദ കർമ്മവും ഇടവക ദിനാചരണവും നാളെ (8-9-2025 തിങ്കൾ)-വിവിധ പരിപാടികളോടെ നടക്കും.
രാവിലെ 10 മണിക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയോട് ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് പുതിയ വൈദിക മന്ദിരം - ഹൃദയാലയത്തിന്റെ -ആശീർവാദ കർമ്മം നടക്കും.
ഇതേ തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമർപ്പിത ജീവിതത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും, വിവാഹത്തിൻ്റെ സുവർണ, സിൽവർ ജൂബിലി ആഘോഷിക്കുന്നവരെയും, വിവിധ മേഖലകളിൽ സംസ്ഥാന പുരസ്കാരം നേടിയവരെയും പ്രത്യേകമായി ആദരിക്കും. സ്നേഹ വിരുന്നോടെ ചടങ്ങുകൾ അവസാനിക്കും.
إرسال تعليق