കൊടുവള്ളി, കൃഷിയിടത്തിൽ  ഇറങ്ങി  കൃഷിനശിപ്പിക്കുന്ന  കാട്ടുപന്നികളെയും മറ്റും  വെടിവെച്ചുകൊല്ലാനുള്ള പൂർണ അധികാരം  കർഷകർക്ക് നെൽകണമെന്നും, കാട്ടുമൃഗ ശല്യംമൂലം  കൃഷിനശിച്ച  കർഷകർക്ക്  മതിയായ  സാമ്പത്തിക  സഹായം  അടിയന്തരമായി    സർക്കാർ  നൽകണമെന്നും  കൊടുവള്ളി  ബ്ലോക്ക്‌  കർഷക  ഉല്പാദന സംഘം (ഗോൾഡൻ  ഗ്രീൻസ് )ജനറൽ ബോഡി യോഗം  ആവശ്യപ്പെട്ടു. ഗോൾഡൻ  ഗ്രീൻസ്  പ്രസിഡണ്ട്‌  കെ. മനോജ്‌  അധ്യക്ഷം വഹിച്ച  യോഗം  കൊടുവള്ളി  കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഡോ :പ്രിയ മോഹൻ  ഉദ്ഘാടനം  ചെയ്തു. ശ്രീമതി മുരളി  മനോഹരൻ, ആത്മ കോഴിക്കോട്, ശ്രീമതി  സീമ, ബി. ജെ, ഡെപ്യൂട്ടി  ഡയറക്ടർ, കോഴിക്കോട്  എന്നിവർ  മുഖ്യ പ്രഭാഷണം  നടത്തി. എം. രാജഗോപാൽ മാസ്റ്റർ, ഷണ്മുഖദാസ്  എന്നിവർ  പ്രവർത്തന  റിപ്പോർട്ട്  അവതരിപ്പിച്ചു. കൊടുവള്ളി  കൃഷി ഓഫീസർ, ദിലീപ്, തിരുവമ്പാടി  കൃഷിഓഫീസർ  ഫൈസൽ, എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ  കെ, സി, മോഹനൻ  സ്വാഗതവും, കെ, ടി, ബാലരാമൻ  നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post