തിരുവമ്പാടി :
എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.
തിരുവമ്പാടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ വികസനവിരുദ്ധതയ്ക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കും അധികാര ദുർവിനിയോഗത്തിനും എതിരെ എൽഡിഎഫ് പഞ്ചായത്ത് മാർച്ച് നടത്തിയത്.
തിരുവമ്പാടി അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി ആളുകൾ പങ്കെടുത്ത പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയത്.
മാർച്ച് സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.
ജോയി മ്ലാങ്കുഴി അധ്യക്ഷനായി 'സി എൻ പുരുഷോത്തമൻ ,വിശ്വംഭരൻ ഗോപിലാൽ ,ഫൈസൽ ചാലിൽ ,ജോസ് അഗസ്റ്റിൻ ,കെ ഡി ആന്റണി ,കെ എം ബേബി ഗണേശ് ബാബു, എന്നിവർ സംസാരിച്ചു.
ഫിറോസ് ഖാൻ സ്വാഗതം പറഞ്ഞു.
إرسال تعليق