വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ എൽ പി, യു പി വിഭാഗം വിദ്യാർഥികളുടെ കായികോത്സവം സംഘടിപ്പിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പങ്കാളികളായ സ്കൂൾ കായികമേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് കായികാധ്യാപകൻ ഷിബു കെ എം അധ്യാപകരായ സിന്ധു സഖറിയ, ബിജുമാത്യു, ഷാനിൽ പി എം പ്രഭുൽ വർഗീസ് വിമൽ വിനോയി സ്കൂൾ കായിക മന്ത്രി അർജിത് ആർ എന്നിവർ പ്രസംഗിച്ചു.
നവീകരണ പ്രവൃത്തികൾ നടത്തി വിശാലമാക്കിയ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന കായികമേളയിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം ഉപജില്ലാ കായികമേളയിൽ എൽപി യുപി ഓവറോൾ ഒന്നാം സ്ഥാനവും മുക്കം നഗരസഭ എൽപി കായികമേള തുടർച്ചയായ 3 വർഷം ഓവറോൾ കിരീടവും നേടിയെടുത്ത വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ
സ്കൂൾ കായിക മേളയ്ക്ക് അലൻ ജോൺസ്,ഡോൺ ജോസ്,എബി തോമസ് സുനീഷ് ജോസഫ്, അനീഷ് ജോസ്, അശ്വിൻ ബോബി, ഷെല്ലി കെ ജെ, ബിജില സി കെ, ഷബ്ന എം എ സ്മിത മാത്യു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post