ഓമശ്ശേരി:
ദേശീയ ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് ഓമശ്ശേരിയിൽ ഗ്രാമപഞ്ചായത്തിന്റേയും ഗവ:ആയുർവ്വേദ ഡിസ്പെൻസറിയുടേയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആയുർവ്വേദ ദിനാചരണം നടത്തി.
ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി.
ഗവ:ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ:എൻ.ജി.ദിവ്യശ്രീ ക്ലാസെടുത്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗം ഒ.പി.സുഹറ,സി.ഡി.പി.ഒ.കൊടുവള്ളി അഡീഷണൽ എൻ.പി.തസ്‌ലീന,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ പി.എം.പ്രിയ,ഫാർമസിസ്റ്റ് പി.എസ്.ജിസ്ന പ്രഭാകർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ആയുർവ്വേദ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
Post a Comment