തിരുവമ്പാടി :
സമസ്‌ത കേരള സുന്നി യുവജന സംഘം ഓമശ്ശേരി സോൺ സംഘടിപ്പിക്കുന്ന റസുലിൻ്റെ സ്നേഹ ലോകം, പ്രതിനിധി സംഗമവും പൊതു സമ്മേളനവും മറ്റന്നാൾ (02.10.2025 വ്യാഴം) തിരുവമ്പാടിയിൽ നടക്കും.
'തിരുവസന്തം 1500 ൻറെ ഭാഗമായി രാവിലെ 9:00 മണിക്ക് സ്വാഗതസംഘം
ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പഠന സെഷനിൽ രിസാലത്ത്, മധ്യമനിലപാടിന്റെ സൗന്ദര്യം, നബി സ്നേഹത്തിന്റെ മധുരം, തിരുനബിയുടെ കർമഭൂമിക, ഉസ്‌വത്തുൽ ഹസന തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം ജലീൽ സഖാഫി കടലുണ്ടി, റഹ്‌മത്തുല്ല സഖാഫി എളമരം, മജീദ് അരിയല്ലൂർ, അനസ് അമാനി പുഷ്പഗിരി, റഷീദ് മാസ്‌റ്റർ നരിക്കോട് ക്ലാസ്സെടുക്കും. എസ് വൈ എസ് സോൺ പ്രസിഡന്റ് കെ അബ്ദുറശീദ് അഹ്‌സനി അധ്യക്ഷത വഹിക്കും.വൈകീട്ട് നാല് മണിക്ക് പൂർണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുസ്തഫ പി എറക്കൽ, സാദിഖ് മാസ്‌റ്റർ വെളിമുക്ക്, എപി മുരളിധരൻ സംബന്ധിക്കും. ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. എപി അബ്ദുൽഹകീം അസ്ഹരി ഉൽഘാടനം ചെയ്യും. സി കെ റാഷിദ് ബുഖാരി പ്രസംഗിക്കും. അനുഗ്രഹ പ്രഭാഷണത്തിനും പ്രാർത്ഥനക്കും കേരളമുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. ലിന്റോ ജോസഫ് എം എൽ എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹ്‌മാൻ, സി കെ ഹുസൈൻ നീബാരി, അലവി സഖാഫി കായലം, നാസർ സഖാഫി കരീറ്റി പറമ്പ് സംബന്ധിക്കും. പരിപാടിയിൽ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1 സയ്യിദ് സാഹിർ തങ്ങൾ (ചെയർമാൻ, സ്വാഗതസംഘം)
2 മജീദ് പുത്തൂർ (കൺവീനർ,സ്വാഗതസംഘം)
3 അബ്ദുറഷീദ് അഹ്‌സനി (പ്രസിഡൻ്റ് സോൺ എസ് വൈ എസ്)
4 ഇസ്ഹാഖ് അമ്പലക്കണ്ടി (സെക്രട്ടറി സോൺ എസ് വൈ എസ്)
5 എൻ വി റഫീഖ് സഖാഫി (സെക്രട്ടറി സോൺ എസ് വൈ എസ്)
Post a Comment