മുക്കം:
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സമുന്നത നേതാവും,ഐക്യ മുന്നണി കണ്‍വീനറുമായിരുന്ന സ.അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണം സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഗോതമ്പ് റോഡില്‍ നടന്നു.ജില്ല സെക്രട്ടറിയേറ്റംഗം സ.ടി.വിശ്വനാഥന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം സ.ജോണി ഇടശ്ശേരി അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി സ.വി.കെ.വിനോദ്,സ.ലിന്റോ ജോസഫ്.എം.എല്‍.എ, സഖാക്കള്‍ കെ.ടി.ബിനു,ജലീല്‍ കൂടരഞ്ഞി,അരുണ്‍.ഇ തുടങ്ങിയവര്‍ സംസാരിച്ചു.സ.ബിനോയി ലൂക്കോസ് സ്വാഗതവും സ.ഗിരീഷ് കാരക്കുറ്റി നന്ദിയും പറഞ്ഞു.പ്രകടനത്തിലും പൊതുയോഗത്തിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

إرسال تعليق