ഓമശ്ശേരി : മനുഷ്യവകാശങ്ങൾ പൂർണ്ണമായി ലംഗിക്കപ്പെടുന്ന ക്രൂരതകൾകെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ അഭിപ്രായപ്പെട്ടു.
ഫലസ്‌തീനിലെ ഇസ്റാഈൽ ക്രൂരതക്കെതിരെ എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റി റോഡ് എന്ന പേരിൽ
ഓമശ്ശേരിയിൽ സംഘടിപ്പിച്ച
നൈറ്റ് മാർച്ചിലാണ് അഭിപ്രായപ്പെട്ടത്.
ഓമശ്ശേരി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമത്തിൽ അഡ്വ: അഷ്‌റഫ് നിസാമി പ്രമേയ പ്രഭാഷണം നടത്തി.
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി,ഹാഫിസ് ഹിഷാം സംസാരിച്ചു.ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി, ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി.
സെക്രട്ടറിമാരായ ജുനൈദ് ജൗഹരി,മുബഷിർ സഖാഫി,
അഫ്സൽ നിസാമി,ഹാഫിള് ജാബിർ സഖാഫി
കൗസർ എം സി,
അജ്മൽ, മുഹ്സിൻ മജീദ്,
മുഹ്സിൻ കെ, അജ്നാസ്, സെക്രട്ടറിയേറ്റ് അംഗം ഇർഷാദ് നൂറാനി സംബന്ധിച്ചു.
ഫോട്ടോ :
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യ ദാർഢ്യ നൈറ്റ് മാർച്ച്
إرسال تعليق