പുല്ലൂരാംപാറ പള്ളിപ്പടി കേന്ദ്രീകരിച്ചുകൊണ്ട് പള്ളിപ്പടി റസിഡൻസ് അസോസിയേഷൻ എന്ന പേരിൽ സംഘടനയ്ക്ക് രൂപം കൊടുത്തു.
 ഭൂമിശാസ്ത്രപരമായി നൂറോളം വീടുകളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനമാണ് ഈ അസോസിയേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

 ആന്റണി കണ്ടത്തിൻ തൊടികയിലിന്റെ വീട്ടിൽ വച്ച് നടന്ന യോഗത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു. 


കക്ഷി രാഷ്ട്രിയമോ , ജാതി മതഭേദമോ അസോസിയേഷനില്ലാ എന്നും റെസിഡൻസ് അസോസിയേഷനിൽ ഉൾപ്പെട്ട കുടുംബങ്ങളെ സാമൂഹികവും സാംസ്കാരികവുമായി പൊതുസമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനോടൊപ്പം നിർദ്ദിഷ്ട പ്രദേശത്തുള്ളവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഭൗതിക സാഹചര്യം വികസിപ്പിക്കുക എന്നതാണ് പള്ളിപ്പടി റെസിഡൻസ് അസോസിയേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡണ്ട് ടിടി കുര്യൻ പ്രസംഗിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട്,
ജോസ് മാത്യു, സിറിയക്ക് മണലോടി, ജോർജ് ഓണാട്ട്, ഷിജു ചെമ്പനാനി, പി ജെ ലാൽ, ഷിജി ജോബി പ്രസംഗിച്ചു. ഓണാഘോഷവും കായിക കലാപരിപാടികളും, ഓണസദ്യയും, ജന പങ്കാളിത്തം കൊണ്ട് അസോസിയേഷൻ രൂപികരണ യോഗം ശ്രദ്ധയാകർഷിച്ചു.  മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടസിജോ കണ്ടത്തിൻ തൊടുകയിൽ, പരമ്പരാഗത കർഷകനായ ജോസ് കണ്ടെത്തിൻ തൊടികയിൽ, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെ യോഗത്തിൽ ആദരിച്ചു.
 

ടി ടി കുര്യൻ പ്രസിഡണ്ടായും, ഷിജു ചെമ്പനാനി ജന:സെക്രട്ടറിയായും, പി ജെ ലാൽ ഖജാൻജിയായും തെരഞ്ഞെടുക്കപ്പെട്ടു.

Post a Comment

أحدث أقدم