തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകഹൃദയ ദിനം ആചരിച്ചു.
2025-ലെ ലോക ഹൃദയ ദിനത്തിന്റെ തീം "ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്" 
(Don't Miss a Beat) എന്നതാണ്, 
ഇത് ഓരോ ഹൃദയമിടിപ്പും പ്രധാനമാണെന്നും ഹൃദയാരോഗ്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
'ഹൃദയപൂർവ്വം' പരിപാടിയുടെ ഭാഗമായി
 ഹൃദയാഘാത പ്രഥമ ശുശ്രൂഷ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസ്സും നടത്തി.
നഴ്സിംഗ് ഓഫീസർ  ഇ ജി ഷീജ, 'കെഎംസിടി നഴ്സിംഗ് കോളേജ് ട്യൂട്ടർ സിയാസക്കറിന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ,എംഎൽഎസ് പി മാരായ ലിയ സെബാസ്റ്റ്യൻ, അൽഫോൺസ് ബേബി എന്നിവർ ക്ലാസ്സെടുത്തു.
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും 
ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

Post a Comment

Previous Post Next Post