കോടഞ്ചേരി :
യു.ഡി.എഫ് നേതൃത്വത്തിലുള്ള കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ ജന വഞ്ചനക്കെതിരെയും,സ്വജനപക്ഷപാതത്തിനെതിരെയും എല്‍.ഡി.എഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 3 ന് നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ തെയ്യപ്പാറയില്‍ സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗവും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ കമ്മിറ്റിയംഗം നാസര്‍ കൊളായി,ജാഥ ക്യാപ്റ്റന്‍ ഷിജി ആന്റണി,വി.ജെ.ജോര്‍ജ്കുട്ടി,മാത്യു ചെമ്പൊട്ടിക്കല്‍,പി.പി.ജോയി,പി.ജെ.ജോണ്‍സണ്‍,പുഷ്പ സുരേന്ദ്രന്‍,കെ.എം.ജോസഫ് മാസ്റ്റര്‍,പി.ജി.സാബു,ലിന്‍സ് വര്‍ഗ്ഗീസ്
എന്നിവര്‍ സംസാരിച്ചു.

ജാഥ സെപ്തംബര്‍ 29,30 തിയ്യതികളില്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തും.

Post a Comment

Previous Post Next Post