തിരുവമ്പാടി :
പുന്നക്കൽ, എം എ എം യുപി സ്കൂളിന്റെ അമ്പതാമത് ജൂബിലിയോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ആഘോഷപൂർവ്വമായി നടത്തി.
സ്കൂൾ മാനേജർ റവ. ഫാദർ മാത്യു പെരുവേലിൽ,പ്രധാനാധ്യാപകരായ സെലിൻ തോമസ് അലൻ ദാസ് എന്നിവരും പി.ടി.എ, എം പി.ടി.എ ഭാരവാഹികളും, സംഘാടകസമിതി അംഗങ്ങളും വിളംബര റാലിക്ക് നേതൃത്വം നൽകി.
വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ലിസി സണ്ണി, രാധാമണി എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച വിളംബര റാലി വാദ്യ മേളങ്ങൾ കൊണ്ടും പുലികളികൊണ്ടും വർണ്ണാഭമായിരുന്നു. റാലിക്ക് എത്തിയ കുതിരയും ഗാന്ധിജിയും ചാച്ചാജിയും മഹാബലിയും വ്യത്യസ്തമാര്‍ന്ന കാഴ്ചയായി. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങളിൽ അണിനിരന്നത് റാലിയുടെ മാറ്റ് കൂട്ടി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും റാലിയിൽ പങ്കുചേർന്നു. പ്രധാനാധ്യാപിക സെലിൻ തോമസ് സ്വാഗതം ആശംസിച്ച പരിപാടിക്ക് സ്കൂൾ മാനേജർ റവ. ഫാദർ മാത്യു പെരുവേലിൽ ആശംസ നേർന്നു. സംഘാടകസമിതി അംഗം ശ്രീ. റോബർട്ട് നെല്ലിക്കതെരുവിൽ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ വിശദീകരിച്ചു. എൽ.പി വിഭാഗം പ്രധാനാധ്യാപകൻ അലൻ ദാസ് റാലിക്ക് നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു.
Post a Comment