വാഷിങ്ടൺ:
ഗസ്സ ആകെ കുഴപ്പത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവിടെ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ്സയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്. ഗസ്സയെ യു.കെ ഉൾപ്പടെയുള്ള രാജ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ല; യു.കെയുടേത് ഭീകരതക്കുള്ള സമ്മാനം, മറുപടി നൽകും -നെതന്യാഹു
വാഷിങ്ടൺ: ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.കെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയത് തീവ്രവാദത്തിന് സമ്മാനം നൽകുന്നതിന് പോലെയാണെന്ന് നെതന്യാഹു വിമർശിച്ചു. ഇതിന് താൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങൾക്കെതിരായ നീക്കങ്ങൾക്കെതിരെ പോരാടം. ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താൻ വർഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മർദം താൻ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മർദങ്ങൾക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വർഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാഷ്ട്രമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
إرسال تعليق