താമരശ്ശേരി :
ജി എൽ പി എസ് കോരങ്ങാട് IDBI താമരശ്ശേരി ബ്രാഞ്ചിന്റെ CSR ഫണ്ടിൽ നിന്ന് ലഭിച്ച സ്മാർട്ട്‌ ടിവികളുടെ ഉദ്ഘാടനം 24/09/2025 ബുധനാഴ്ച മൂന്ന് മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടത്തി. 

പിടിഎ പ്രസിഡണ്ട്  ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ്  മിനി ടീച്ചറാണ്. 
സ്മാർട്ട് ടിവിയുടെ ഔപചാരിക ഉദ്ഘാടനം   IDBI ബാങ്ക് മാനേജർ  ചന്തു സാർ നിർവഹിച്ചു.

 ബി ആർ സി ട്രെയിനർ  അഷറഫ് സർ, BPC  മെഹറലി സർ,IDBI ബാങ്ക് ഭാരവാഹികൾ, എസ്എംസി, പിടിഎ, എം പി ടി എ പ്രതിനിധികൾ ടീച്ചേഴ്സ്, വിദ്യാർഥികൾ, രക്ഷിതാക്കൾ, എന്നിവർ ഉദ്ഘാടന വേളയിൽ സദസ്സിൽ നിറസാന്നിധ്യമായി. എൽഎസ്എസ് റീവാലുവേഷൻ ജേതാവ് മിൻഹ.കെ, വിദ്യാരംഗം സാഹിത്യ ക്വിസ് സബ്ജില്ലാതല വിജയി രാജലക്ഷ്മി ടീച്ചർ  എന്നിവർക്കുള്ള ഉപഹാരം ബി ആർ സി  ട്രെയിനർ  അഷ്‌റഫ്‌ സർ സദസ്സിൽ കൈമാറി. സീനിയർ അസിസ്റ്റന്റ്  രമ പുല തോട്ടത്തിൽ പരിപാടിക്ക് കൃതജ്ഞത അർപ്പിച്ചു.

Post a Comment

أحدث أقدم