ഓമശ്ശേരി :
വേനപ്പാറ , വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ, ആത്മഹത്യാപ്രവണത, അക്രമ വാസന എന്നിവ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ച ജീവിതോത്സവം
പരിപാടി വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.


 21 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവർത്തനാധിഷ്ഠിതമായ ചലഞ്ചുകൾ ഉൾപ്പെടുത്തിയാണ് ജീവിതോത്സവം പരിപാടി ക്രമപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു മേരി പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. 


നിരവധി രക്ഷകർത്താക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.എൻഎസ്സ് എസ്സ് പി.ഒ. ഡോ. ജിഷ പി, വിദ്യാർത്ഥികളായ സ്നിഗ്ധ പ്രകാശ്, അഥീന ഷിബു, എവ്ലിൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.
ഇതിന്റെ ഭാഗമായി മണാശേരി എം എ എം ഒ കോളേജുമായി സംഘടിച്ചുകൊണ്ട്,ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി കൊച്ചിയുടെ സഹകരണത്തോടെ ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ നിന്നും നിരവധി NSS വോളണ്ടിയേഴ്സ് ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു. ഇതുകൂടാതെ സ്കൂളിൽ മനുഷ്യച്ചങ്ങല, ജീവിതോത്സവം പ്രതിജ്ഞ,ലഹരി വിരുദ്ധ നൃത്തം എന്നിവയും നടത്തി.

Post a Comment

أحدث أقدم