കൊടുവള്ളി :
മാന്യപുരം സീനിയർ സിറ്റിസൺ ഫോറം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പത്തോളം മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ ഉയർത്തിപ്പിടിച്ചു
കൊണ്ട് മാനിപുരം അങ്ങാടിയിൽ പ്രകടനം നടത്തി.
തുടർന്നുചേർന്ന യോഗത്തിൽ ഖജാൻജി ശ്രീധരൻ നായരുടെ അധ്യക്ഷതയിൽ എംടി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാസു പൊയിലിൽ, ഗുലാം മുഹമ്മദ്, വി.സി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു സെക്രട്ടറി വിശ്വനാഥൻ. ഇ.കെ.സ്വാഗതവും ജോ: സെക്രട്ടറി എം.ടി.ഇമ്പിച്ചിമോയി നന്ദിയും രേഖപ്പെടുത്തി.
Post a Comment