സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനം. ഇതോടെ ആകെ പ്രവർത്തന സമയത്തിൽ ഒരു മണിക്കൂറിന്റെ കുറവുണ്ടാകും.

നിലവിലെ സമയക്രമം അനുസരിച്ച് രാവിലെ 8 മണിക്ക് തുറന്നിരുന്ന കടകൾ ഇനിമുതൽ രാവിലെ 9 മണിക്ക് മാത്രമാകും തുറക്കുക. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുന്ന കടകൾ, നിലവിലെ പോലെ വൈകിട്ട് 4 മണി മുതൽ 7 മണി വരെയും പ്രവർത്തിക്കും. 

ശനിയാഴ്ചകളിൽ രാവിലെ 9 മണി മുതൽ 12 30 വരെയും  ഉച്ചയ്ക്കുശേഷം 3 30 മുതൽ 8 മണി വരെയും   പ്രവർത്തിക്കും

രാവിലെ 8 മണിക്ക് കടകൾ തുറക്കുന്നത് കൊണ്ട് പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം.റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച കേരള റേഷൻ കൺട്രോൾ ഓർഡർ 2021-ൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ, പുതിയ സമയക്രമം എന്ന് മുതൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല.

Post a Comment

Previous Post Next Post