ഓമശ്ശേരി:
പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും സംഘാടകനുമായിരുന്ന യു.കെ.അബ്ദുൽ ലത്വീഫ്‌ മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ച്‌ പുതിയോത്ത്‌ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കണ്ടറി മദ്‌റസയിൽ അനുസ്മരണ സദസ്സ്‌ സംഘടിപ്പിച്ചു.മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പറും മുൻ എം.എൽ.യുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.സുന്നി യുവജന സംഘം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ മലയമ്മ അബൂബക്കർ ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി.ഓമശ്ശേരിഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.മഹല്ല് വൈസ്‌ പ്രസിഡണ്ട്‌ പി.വി.മൂസ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്‌ മാസ്റ്റർ,അബു മൗലവി അമ്പലക്കണ്ടി,മഹല്ല് ജന.സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി,എ.എം.അബ്ദുല്ല മാസ്റ്റർ,മൊയ്തു മൗലവി പൂളപ്പൊയിൽ,അലവിക്കുട്ടി ഫൈസി,കെ.ടി.എ.ഖാദർ,വി.സി.അബൂബക്കർ ഹാജി,കെ.ടി.ഇബ്രാഹീം ഹാജി സംസാരിച്ചു.

ജീവിതാവസാനം വരെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന യു.കെ.അബ്ദുൽ ലത്വീഫ്‌ ബാഖവി മുസ്‌ലിം സമുദായം മത-ഭൗതിക വിദ്യാഭ്യാസം ആർജ്ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഉണർത്തിക്കൊണ്ടേയിരുന്ന പണ്ഡിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നേതൃമികവിൽ പിറവി കൊണ്ട വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിന്‌ തെളിവാണെന്നും അനുസ്മരണ സദസ്സ്‌ അഭിപ്രായപ്പെട്ടു.അക്ഷര സ്ഫുടതയോടെയുള്ള ശാന്തമായ പ്രസംഗങ്ങൾ ചിന്തോദ്ദീപകമായിരുന്നു.സമസ്തക്കും മുസ്‌ലിം ലീഗിനും വിസ്മരിക്കാനാവാത്ത നാമമാണ്‌ അദ്ദേഹത്തിന്റേത്‌.സംഘടനക്കുള്ളിലെ ഐക്യവും സമുദായത്തിനുള്ളിലെ ഭിന്നിപ്പിന്‌ ശമനവും കൊതിച്ചുള്ളതായിരുന്നു ജീവിതയാത്രയിലെ അവസാന സമയങ്ങൾ.കേരളീയ മുസ്‌ലിംകളുടെ മത-രാഷ്ട്രീയ സംഘ ബോധത്തിന്‌ കരുത്ത്‌ പകരാനും അതിന്‌ വിഘാതമേൽക്കാതിരിക്കാനും അദ്ദേഹം വഹിച്ച പങ്ക്‌ വളരെ വലുതാണെന്നും ഉലമ-ഉമറ പാരസ്പര്യത്തിന്റെ മനോഹാരിത കെട്ട്‌ പോവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ഉൽക്കടമായ ആഗ്രഹമെന്നും അനുസ്മരണ സദസ്സ്‌ അഭിപ്രായപ്പെട്ടു.

ഫോട്ടോ:അമ്പലക്കണ്ടിയിൽ പുതിയോത്ത്‌ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച യു.കെ.അബ്ദുൽ ലത്വീഫ്‌ മൗലവി അനുസ്മരണ സദസ്സ്‌ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم