ഓമശ്ശേരി :
കെ.പി.മോഹനൻ എം എൽഎ യെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി. ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗത്തിൽ ആർ.ജെ.ഡി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി.വി. മുഹമ്മദ് അധ്യക്ഷനായി. മുൻ ജില്ലാ കമ്മിറ്റി അംഗം കെ. എം. സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.
ബേബി മഞ്ചേരിൽ വേലായുധൻ മുറ്റുളി, കെ.യു മോയിൻകുട്ടി, കെ.ടി. ഗഫൂർ എന്നിവർ സംസാരിച്ചു.
إرسال تعليق