കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ ട്രഷററും, എക്സിക്യൂട്ടിവ് അംഗവും. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന നോമിനിയും അത്‌ലറ്റിക് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമായിരന്ന ടി എം അബ്ദുറഹിമാൻ മാസ്റ്ററിന്‍റെ വിയോഗത്തിൽ കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.കോഴിക്കോട് V K കൃഷ്ണൻ മേനോൻ
ഇഡോർ സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മെഹറൂഫ് മണലോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ. പി നിഖിൽ മുഖ്യപ്രഭാഷണം നടത്തി. അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു .
.
ശ്രീ. ഒ രാജഗോപാൽ(മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്), കെ. ജെ മത്തായി,കിഡ്സ് അത്‌ലറ്റിക്സ് സംസ്ഥാന കൺവീനർ യു.രവീന്ദ്രൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് , അത്‌ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ പി.ഷെഫീഖ്,മുഹമ്മദ് ഹസൻ,വി കെ സാബിറ,വി കെ രാജീവ്, ഷാജു സെബാസ്റ്റ്യൻ, വി എം. മോഹനൻ മാസ്റ്റർ (മുൻ ട്രഷറർ, ജില്ലാ സ്പോർട്സ് കൗൺസിൽ), ഇ കോയ , കെ വി അബ്ദുൾ മജീദ്, വി.കെ തങ്കച്ചൻ,കബീർ സലാല,സുബൈർ കൊളക്കാടൻ,അശോകൻ നടുവണ്ണൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ ഇബ്രാഹിം ചീനിക്ക നന്ദിയും രേഖപ്പെടുത്തി.

Post a Comment