കൂടരഞ്ഞി :
ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ നെഞ്ചിലേറ്റി ആരാധിക്കുന്ന മൂർത്തിയായ ശബരിമല ശാസ്താവിൻ്റെ സ്വർണം പതിച്ച ഉരുപ്പടികൾ കവർച്ച നടത്തിയ മോഷ്ടാക്കളെ നിയമവഴിയിൽ കൊണ്ട് വന്ന് പരമാവധി ശിക്ഷ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടും, 



മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ കാണാതായ സ്വർണ ഉരുപ്പടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെടുക്കണമെന്നാവശ്യപ്പെട്ടും, ഹൈന്ദവവിശ്വാസികളുടെക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ട് നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നാമജപ പ്രതിഷേധം കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ നടത്തപ്പെട്ടു. നൂറ് കണക്കിന് ഭക്തർ നാമജപ പ്രതിഷേധത്തിൽ പങ്കാളികളായി. ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജികാളങ്ങാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ക്ഷേത്ര ഗുരുസ്വാമി ഗംഗാധരൻ ഇല്ലത്ത് പറമ്പ് പ്രതിഷേധം ഉൽഘാടനം ചെയ്തു. ക്ഷേത്ര സമിതി രക്ഷാധികാരി സുന്ദരൻ. എ പ്രണവം മുഖ്യപ്രഭാഷണം നടത്തി. വിശ്വഹിന്ദുപരിഷത്ത് ജില്ലാ ഉപാധ്യക്ഷൻ വേലായുധൻ കൂമ്പാറ, ക്ഷേത്രമേൽശാന്തി ആചാര്യ പി.സി.സുധീഷ്കുമാർ, ക്ഷേത്രഭാരവാഹികളായ ദിനേഷ്കുമാർ അക്കരത്തൊടി, അജയൻ വല്ല്യാട്ട്കണ്ടത്തിൽ, സൗമിനി കലങ്ങാടൻ, ഗിരിഷ് കൂളിപ്പാറ, രമണി ബാലൻ, വിജയൻ പൊറ്റമ്മൽ, ചന്ദ്രൻ വേളങ്കോട്, ചന്ദ്രൻ കൂളിപ്പാറ, കെ.കെ.രവികുമാർ, ഷാജി കോരല്ലൂർ, സത്യൻ വട്ടക്കാവിൽ, സജീവൻ ആലക്കൽ, കറപ്പൻ കലങ്ങാടൻ, സുമതി പള്ളത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ഷേത്രപ്രവർത്തക സമിതിയംഗങ്ങളായ ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, രാധാകൃഷ്ണൻ ചെമ്പ്രമ്മൽ, കൃഷ്ണൻ വടക്കിലെച്ചിലപ്പെട്ടി, സതീഷ് അക്കരപ്പറമ്പിൽ, ഷാജി വട്ടച്ചിറയിൽ, ജയദേവൻ നെടുമ്പോക്കിൽ, ധനലക്ഷ്മി അക്കരത്തൊടി, ബാബു ചാമാടത്ത് എന്നിവർ നേതൃത്വം നൽകി.




Post a Comment

Previous Post Next Post