താമരശ്ശേരി :
ചമൽ നിർമ്മല യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സ്കൂളിൽ സംഘടിപ്പിക്കുന്നു.
2025 ഒക്ടോബർ 11 ശനിയാഴ്ച 1: 30 ന് പൂർവവിദ്യാർഥി അധ്യാപക സംഗമം വളരെ സമുചിതമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. പരിപാടി സ്കൂൾ മാനേജർ ഫാദർ ജിന്റോ വരകില്‍ ഉദ്ഘാടനം ചെയ്യും.
അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ഗുരുവന്ദനം, വിദ്യാലയ സ്മരണകൾ അയവിറക്കുന്ന അനുഭവം പങ്കുവെക്കൽ, കലാസാംസ്കാരിക പരിപാടികൾ, സ്നേഹവിരുന്ന് എന്നീ പരിപാടികൾ സംഘടിപ്പിക്കും.
നിർമ്മല യുപി സ്കൂൾ
പ്രധാന അധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച യോഗത്തിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു. ഇമ്മാനുവൽ വി ജെ, വിഷ്ണു ചുണ്ടൻ കുഴി, ബിജോയ് ജോസഫ്, തങ്കച്ചൻ ജോർജ്, ഷാജി പി എം, ജിമ്മിച്ചൻ ദേവസ്യ, ഡൈനി ജോസഫ്, ആബിദ റിനീഷ് എന്നിവർ സംസാരിച്ചു.
അറിവിന്റെ അക്ഷരദീപം പകർന്നേകി ഒരു നാടിന്റെ അഭിമാനമായി മാറിയ പൂർവ്വ അധ്യാപകരെയും മഹാപ്രതിഭകളായ വിദ്യാർഥികളെയും സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിലേക്ക് ഏറെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
إرسال تعليق