അഞ്ച്‌ ഘട്ടങ്ങളിലായി കാൽ കോടി രൂപയുടെ ഫർണ്ണിച്ചറുകളാണ്‌ നൽകിയത്‌.

ഓമശ്ശേരി:2025-26 വർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതി സർക്കാർ പ്രൈമറി സ്കൂളുകൾക്ക്‌ അഞ്ചാം ഘട്ടം ഫർണ്ണിച്ചറുകൾ വിതരണം ചെയ്തു.പുത്തൂർ,വെളിമണ്ണ,വെണ്ണക്കോട്‌,കെടയത്തൂർ,ചാമോറ എന്നിവിടങ്ങളിലെ അഞ്ച്‌ പ്രൈമറി സ്കൂളുകൾക്കാണ്‌ ഫർണ്ണിച്ചറുകൾ നൽകിയത്‌.ഇതുവരെ അഞ്ച്‌ ഘട്ടങ്ങളിലായി കാൽ കോടിയോളം രൂപയുടെ ഫർണ്ണിച്ചറുകളാണ്‌ പഞ്ചായത്ത്‌ ഭരണസമിതി സ്കൂളുകൾക്ക്‌ നൽകിയത്‌.പദ്ധതി പൂർത്തിയായതോടെ പഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ആവശ്യാനുസരണം ഫർണ്ണിച്ചറുകളെത്തിയതായി പഞ്ചായത്തധികൃതരും സ്കൂൾ പ്രധാനാധ്യാപകരും പറഞ്ഞു.

പുത്തൂർ സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഫർണ്ണിച്ചറുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,നിർവ്വഹണ ഉദ്യോഗസ്ഥ പുത്തൂർ സ്കൂൾ പ്രധാനാധ്യാപിക വി.ഷാഹിന ടീച്ചർ,കെടയത്തൂർ സ്കൂൾ പ്രധാനാധ്യാപിക ബുഷ്‌റ ടീച്ചർ,സ്കൂൾ അധ്യാപകർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ സർക്കാർ പ്രൈമറി സ്കൂളുകൾക്കുള്ള ഫർണ്ണിച്ചറുകളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم