കൂടരഞ്ഞി :
ശിവഭഗവാനെ ആരാധിക്കുന്നതിനുള്ള പ്രദോഷവ്രത ദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി ശ്രീപോർക്കലി ഭഗവതിക്ഷേത്രത്തിലെ കുട്ടികളുടെ വേദപഠനശാലയായ ആത്മീയദർശൻ്റെ നേതൃത്വത്തിൽ ലളിതസഹസ്രനാമാർച്ചന സംഘടിപ്പിച്ചു. ക്ഷേത്രാചാര്യൻ പി.സി.സുധീഷ്കുമാർ ശാന്തി, മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, ആത്മീയദർശൻ ഭാരവാഹികളായ ലിതമോഹൻ, അനന്തു കൃഷ്ണൻ പള്ളത്ത്, അശ്വിൻ ലിതേഷ് താന്നിക്കൽ, വിനീത ഗിരിഷ്, ദേവഹിത ചിറക്കുന്നേൽ, ബിന്ദു സുരേഷ്, അംഗിത് കുന്നു പിള്ളിൽ, ശിവമിത്ര ഗിരീഷ്, പ്രിയ സുഭാഷ് കുരുവി ത്തോട്ടത്തിൽ, നൈനിക അക്കരപ്പറമ്പിൽ, ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ്കുമാർ അക്കരത്തൊടി, ഭാരവാഹികളായ മിനി വട്ടക്കാവിൽ, ഷൈലജ പള്ളത്ത് എന്നിവർ നേതൃത്വം നൽകി.... ലളിത സഹസ്രനാമാർച്ചനയിൽ നൂറ് കണക്കിന് ഭക്തർ പങ്കാളികളായി.
إرسال تعليق