താമരശ്ശേരി :
ജനകീയ
സമരത്തിൻ്റെ പേരിൽ കരിമ്പാലക്കുന്ന് പ്രദേശത്ത്
വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.
പ്രദേശത്തെ പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം -
ഫ്രഷ് കട്ട് കമ്പനിയുടെ സ്വധീനത്തിന് വഴങ്ങി സമര പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി സമരത്തെ തകർക്കാൻ പോലീസ് ശ്രമിക്കുകയാണ്. പ്രദേശത്തെ വീടുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് കുട്ടികളെ പോലും ഭയപ്പെടുത്തുകയാണ്.
ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്ത പ്രദേശവാസികൾക്കെതിരായ മുഴുവൻ കേസുകളും പിൻവലിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ടി കെ മാധവൻ അധ്യക്ഷത വഹിച്ചു - സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി, വുമൺ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡണ്ട് മാരായ മുസ്തഫ പാലാഴി , ജുമൈല നന്മണ്ട, ജില്ലാ സെക്രട്ടറി സുബൈദ കക്കോടി , എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് എം എ ഖയ്യൂം എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന സ്വാഗതവും, കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് എൻ പി ഇഖ്ബാൽ നന്ദിയും പറഞ്ഞു.
ചുങ്കത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇകെ കെ ബാവ, എംവി അബ്ദുറഹിമാൻ, സുബൈദ പുന്നശ്ശേരി, ഇപി ഉമർ, അഷ്റഫ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി

Post a Comment