കൂടരഞ്ഞി : കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ വിജയദശമി നാളിൽ നിരവധി പിഞ്ചുകുട്ടികളുടെ നാവിൽ ആദ്യാക്ഷരമെഴുതി വിദ്യാരംഭം കുറിച്ചു.
വിദ്യാഭ്യാസ വിചക്ഷണൻ ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം, ക്ഷേത്രാചാര്യൻ പി.സി. സുധീഷ്കുമാർ ശാന്തി, രാജിത രൂപേഷ്, അശോകൻ നമ്പൂതിരി എന്നിവർ കുട്ടികളുടെ
നാവിൽ ആദ്യക്ഷരങ്ങൾ കുറിച്ചു.
ക്ഷേത്ര മേൽശാന്തി പി.സി.സുധീഷ് കുമാർ, അശോകൻ കലിംഗ, ശാന്തി രാജീവ് ചേളന്നൂർ എന്നിവർ വിശേഷാൽ പൂജകളായ സരസ്വതിപൂജ, സർവ്വഐശ്വര്യപൂജ, ഗണപതിഹോമം, ഭഗവതിസേവ എന്നീ വിശേഷാൽ പൂജകൾക്കും, വാഹന- ആയുധ പൂജകൾക്കും കാർമ്മികത്വം വഹിച്ചു.
നൂറ് കണക്കിന് വാഹനങ്ങൾക്ക് വാഹനപൂജ നടത്തുവാനും, നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിക്കുകയും, നൂറിൽപ്പരം വിദ്യാർത്ഥികൾ പുസ്തകപൂജ നടത്തുകയും ചെയ്തു.
ക്ഷേത്രകോവിലിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ ആദ്യാക്ഷരം കുറിക്കാനുള്ള പലകയിൽ കുട്ടികളും വിദ്യാർത്ഥികളുമടക്കം പ്രായഭേദമെന്യേ നൂറ് കണക്കിന് ഭക്തർ ആദ്യാക്ഷരം കുറിക്കുകയുണ്ടായി. ക്ഷേത്രഭാരവാഹികളായ സൗമിനി കലങ്ങാടൻ, ഗിരീഷ് കുളിപ്പാറ, സുന്ദരൻ എ പ്രണവം, വേലായുധൻ ചോലയിൽ, അജയൻ വല്ല്യാട്ട്കണ്ടം, ഷാജി കാളങ്ങാടൻ, ദിനേഷ്കുമാർ അക്കരത്തൊടി, രാമൻകുട്ടി പാറക്കൽ, രാജൻ കുന്നത്ത്, ചന്ദ്രൻ വേളങ്കോട്, മനോജ് കുമാർ ചായംപുറത്ത്, വിനോദ് മണ്ണുപുരയിടം, രമണി ബാലൻ,ഷൈലജ പള്ളത്ത്, വിജയൻ പൊറ്റമ്മൽ, ഷാജി കോരല്ലൂർ, പ്രകാശൻ ഇളപ്പുങ്കൽ, സജീവൻ ആലക്കൽ, ജയദേവൻ നെടുമ്പോക്കിൽ, സുമതി പള്ളത്ത്, ബിന്ദു ജയൻ , ഇന്ദിര ചാമാടത്ത്, ഷാജി വട്ടച്ചിറയിൽ, രാധാകൃഷ്ണൻ ചെമ്പ്രമ്മൽ, സുന്ദരൻ പള്ളത്ത്, ധനലക്ഷ്മി അക്കരത്തൊടി, ബാബു ചാമാടത്ത്, മിനി വട്ടക്കാവിൽ, പങ്കജം മുട്ടോളി, സതീഷ് അക്കരപ്പറമ്പിൽ, ശിവദാസൻ മൂത്തേടത്ത്, സുനിത മോഹൻ, പി. എസ്.ഷീബ മാങ്കുന്ന് എന്നിവർ നേതൃത്വം നൽകി.
إرسال تعليق