ഓമശ്ശേരി :
വനം വന്യജീവി വകുപ്പിൻ്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഏറ്റുവാങ്ങി.
ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ വെച്ചാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.
സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് വിദ്യാവനം പുസ്കാരം വീണ്ടും ലഭിച്ചത്.
വിദ്യാർഥികളിൽ ജൈവ വൈവിധ്യ സംരക്ഷണ അവബോധം വളർത്തുന്നതിനായി സ്കൂൾ ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിലാണ് വിദ്യാവനം പദ്ധതി നടപ്പിലാക്കിയത്.
കാർഷിക ജൈവവൈവിധ്യ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി അംഗീകാരങ്ങൾ നേടിയ വിദ്യാലയമാണ് വേനപ്പാറ യു പി സ്കൂൾ. 
ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐഎഫ്എസിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു ,അലൻ ജോൺസ് മാത്യു, 'വിദ്യാർഥികളായ ഡിയോൺബിജു എമിൽ ജോസഫ്,നവനീത് ബി കെ , മുഹമ്മദ് ഇർഷാൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റവാങ്ങി.

Post a Comment

Previous Post Next Post