ശബിരിമല ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ വാതിൽപൊളികളിലും, കട്ടിളകളിലും, ദ്വാരപാലക ശില്ലങ്ങളിലും പതിപ്പിച്ചിരുന്ന സ്വർണ്ണ പാളികൾ കൊള്ളയടിച്ച് പകരം ചെമ്പുപാളികൾ സ്ഥാപിച്ച തട്ടിപ്പിനു കൂട്ടുനിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിടുക, ദേവസ്വം മന്ത്രി രാജിവെക്കുക, സ്വർണ്ണ കൊള്ളക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ക്രിമിനൽ കേസ് എടുക്കുക , നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുത്ത് ദേവസ്വത്തിനു കൈമാറുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കെ.മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 15.10.2025 ബുധൻ 3.00 മണിക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് എത്തിച്ചേരും.

അടിവാരത്ത് എത്തിച്ചേരുന്ന വിശ്വാസ സംരക്ഷണയാത്രക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാൻ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. അടിവാരത്ത് എത്തിച്ചേരുന്ന യാത്രയെ ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ, സംഘാടകസമ്മിതി ചെയർമാൻ ബാബു പൈക്കാട്ടിൽ, ജന:കൺവീനർ ജോബി ഇലന്തൂർ എന്നിവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെയും വെടിക്കെട്ടിൻ്റെയും പശ്ചാത്തലത്തിൽ പുഷ്പവൃഷ്ടിയോടെ തിരുവമ്പാടി ബ്ലോക്കിലെ നേതാക്കളും, നൂറ് കണക്കിനു പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.

ജാതി മത ഭേദമന്യേ മുഴുവൻ ദൈവ വിശ്വാസികളെയും ഒരുപോലെ വേദനിപ്പിച്ച ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ നടക്കുന്ന സമരത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് തിരുവമ്പാടി ബ്ലോക്കിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും നാളെ 3.00 മണിക്കു മുമ്പായി അടിവാരത്ത് എത്തിച്ചേരണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന നേതൃയോഗം കെ.പി.സി. മെമ്പർ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യൂ , ഡിസിസി ജന: സെക്രട്ടറി ആയിഷക്കുട്ടി സുൽത്താൻ, കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി ബോസ് ജേക്കബ്ബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വയ്സറി ബോർഡ് മെമ്പർ മില്ലി മോഹൻ, ഡിസിസി നിർവ്വാഹക സമിതി അംഗം പി.സി മാതൃു, പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് വിൻസൻ്റ് വടക്കേമുറി, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ, പുതുപ്പാടി പഞ്ചായത്ത് യുഡിഎഫ് കൺവീനർ ബിജു താന്നിക്കാക്കുഴി, കോടഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ്, തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, പുതുപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക്, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ :ഓർഡിനേറ്റർ സഹീർ എരഞ്ഞോണ, മേലെടുത്ത് അബ്ദുറഹ്മാൻ, ജോസ് പൈക,റോബർട്ട് നെല്ലിക്കത്തെരുവിൽ, സുന്ദരൻ എ.പ്രണവം, ഹനീഫ അച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ടോമി കൊന്നക്കൽ പ്രസംഗിച്ചു.

Post a Comment

أحدث أقدم