തിരുവമ്പാടി :
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തിരുവമ്പാടി നിയോജകമണ്ഡലം കൂൺ ഗ്രാമമായി പ്രഖ്യാപിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
ചെറുകിടകൂൺ സംരംഭകരെയും വൻകിട കൂൺ സംരംഭകരെയും ഒരു കുടക്കീഴിൽ അണിനിരത്തി സ്ഥിരമായ വിപണി സാധ്യതകൾ മൂല്യ വർദ്ധനവ് നടത്തുന്നതിലൂടെ കണ്ടെത്തുന്നതിനും ആയതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതുമാന്ന് പദ്ധതി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചചടങ്ങിൽ
കോഴിക്കോട് ജില്ലാ പഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ അംഗമായ ബോസ് ജേക്കഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി ലിസി സണ്ണി കാർഷിക വികസന സമിതി അംഗമായ ഗോപിലാൽ എന്നിവർ ആശംസ അറിയിച്ചു.
പദ്ധതിയുടെ വിശദീകരണം കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ പ്രിയമോഹൻ നിർവഹിച്ചു.
കൂൺ കൃഷി വിദഗ്ധനായ അബ്ദുൽ സത്താർ പി എ യുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു.
തിരുവമ്പാടി കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും പുതുപ്പാടി കൃഷി ഓഫീസർ രമ്യ രാജൻ നന്ദിയും പ്രകാശിപ്പിച്ചു.
إرسال تعليق