കോടഞ്ചേരി:
 വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യിൽ നടന്ന സ്വാശ്രയ ഭാരത് 2K25 സയൻസ് ആൻഡ് ടെക്നോളജി എക്സ്പോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ബാച്ചുകളിലുളള 50 വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന സംഘമാണ് എൻ.ഐ.ടി ക്യാമ്പസിലെ പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തത്.

ഇന്ത്യൻ ശാസ്ത്ര-സാങ്കേതിക മേഖലയുടെ നവീന മുന്നേറ്റങ്ങളും ഗവേഷണ സാങ്കേതികതകളും പ്രദർശിപ്പിച്ച പ്രസ്തുത എക്സിബിഷൻ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനൊപ്പം, ഭാവിയിലേക്കുളള ഉപരിപഠനവും തൊഴിൽ സാധ്യതകളും പരിചയപ്പെടാനുള്ള വേദിയായി.

കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ ലിമ കെ. ജോസ്, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ യാത്രയ്ക്ക് നേതൃത്വം വഹിച്ചു.

Post a Comment

Previous Post Next Post