തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ കിഡ്സ്പെയർ - 25 എന്ന പേരിൽ ശിശുദിനാഘോഷം, കിഡ്സ് ഫെസ്റ്റ്, വിജയോൽസവം, പ്രതിഭാദരം എന്നീ പരിപാടികൾ നടന്നു.
കെജി വിദ്യാർത്ഥികളുടെ കലാപരിപാടിയും സബ് ജില്ലാ മേളകളിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു.
കുന്ദമംഗലം ബിപിസി പി വി മുഹമ്മദ് റാഫി പരിപാടി' ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ എസ് രഹ്നമോൾ, എസ്എംസി ചെയർമാൻ പി ജിഷി, എംപിടിഎ ചെയർപേഴ്സൺ കെ സുമം, പി സ്മിന പ്രസംഗിച്ചു.


إرسال تعليق