ഓമശ്ശേരി :  സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംഘ ടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ഫ്യൂച്ചർ സമ്മിറ്റും വിദ്യാർഥി റാലിയും ഇന്ന് ഓമശ്ശേരിയിൽ നടക്കും.

'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് കേരള മുസ്ല‌ിം ജമാഅത്ത് ജനുവരിയിൽ കേരള യാത്ര നടത്തുന്നത്. 

രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്‌മാർട്ട് കോർ സമ്മിറ്റിൽ ഏഴ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾ സംബന്ധിക്കും.ആറ് സെക്‌ടറുകളിൽ നിന്ന് 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. 

പരിപാടിക്ക് പ്രാരഭം കുറിച്ച് രാവിലെ 10:00 മണിക്ക് സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ് സഖാഫി പതാക ഉയർത്തും. 
കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ല വൈ.പ്രസിഡന്റ് എ കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മുഷ്താഖ് സഖാഫി, സഈദ് സഖാഫി,മുഹമ്മദ്‌ ജൗഹരി ബി കടക്കൽ ക്ലാസിന് നേതൃത്വം നൽകും.

വൈകിട്ട് നാലിന് 'ലെറ്റ്സ് സ്മൈൽ' വിദ്യാർഥികളുടെ റാലി സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലി എന്ന പേരിൽ നടക്കും. 
സമസ്ത കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുശ്ശുകൂർ സഖാഫി വെണ്ണക്കോട് റാലി ഫ്ലാഗ് ഓൺ ചെയ്യും. 
സുനനുൽ ഹുദ മസ്‌ജിദ് പരിസരത്ത് നിന്ന് തുടങ്ങി 
വൈവിധ്യങ്ങൾ നിറഞ്ഞ കല സാഹിത്യ പരിപാടികളോട് കൂടി 
ഓമശ്ശേരി ബസ്റ്റാറ്റിൽ സമാപിക്കും.

Post a Comment

أحدث أقدم