കോൺഗ്രസിനും ഇടതുപാർട്ടികൾക്കും തിരിച്ചടി.


പട്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഭരണകക്ഷിയായ എൻ.ഡി.എ മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് വ്യക്തം. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 207 സീറ്റുകളിലാണ് എൻ.ഡി.എ മുന്നേറുന്നത്. 94 സീറ്റുകളിൽ ലീഡുയർത്തുന്ന ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 81 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മുന്നണിയിലെ മറ്റ് പ്രധാന പാർട്ടികളായ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പി 22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.

പ്രതിപക്ഷ മുന്നണിയായ മഹാസഖ്യം 28 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതിൽ 24 സീറ്റുകളിൽ ആർ.ജെ.ഡി മുന്നേറുമ്പോൾ കോൺഗ്രസ് പാർട്ടികൾ രണ്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർ.ജെ.ഡിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണിത്. നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരിടത്തും ലീഡ് ചെയ്യാനാകുന്നില്ല. തുടക്കത്തിൽ നാല് സീറ്റുകളിൽ വരെ മുന്നേറിയ ശേഷം പിന്നാക്കം പോകുകയായിരുന്നു. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും ബി.ജെ.പി സ്ഥാനാർഥിക്ക് പിന്നിലാണ്.

Post a Comment

أحدث أقدم