ഓമശ്ശേരി:
അഞ്ച് വർഷക്കാലം മെമ്പറായി പ്രവർത്തിച്ച ഗ്രാമപഞ്ചായത്തിന്റെ ഒമ്പതാം വാർഡ് അംഗം അശോകൻ പുനത്തിലിനെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.വെണ്ണക്കോട് സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ജവാഹിർ പി.പി.ഹുസൈൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ റസാഖ് മാസ്റ്റർ തടത്തിമ്മൽ സ്വാഗതം പറഞ്ഞു.
വി.പി.അബൂബക്കർ ഹാജി,കെ.സി.ഇമ്പിച്ചമ്മദ് ഹാജി,എം.അബൂബക്കർ,വി.ഫിറോസ്,പി.ദാസൻ,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,ദേവി ആശാരിക്കൽ,മൊയ്തീൻ കുട്ടി കാടാം കുനി എന്നിവർ സംസാരിച്ചു.വിവിധ സംഘടനകളും കൂട്ടായ്മകളും വാർഡ് മെമ്പർക്ക് ഉപഹാരം നൽകി.അശോകൻ പുനത്തിൽ മറുപടി പ്രസംഗം നടത്തി.
ഫോട്ടോ:ഒമ്പതാം വാർഡ് മെമ്പർ അശോകൻ പുനത്തിലിന് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം നൽകുന്നു.

إرسال تعليق