കോടഞ്ചേരി :
1500 kw ശേഷയുള്ള കോൺഗ്രസ് സൗകര്യത്തോടുകൂടിയ സോളാർ സിസ്റ്റം സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
25 വർഷത്തെ സോളാർ പാനൽ പെർഫോമൻസ് വാറണ്ടിയും 10 ലക്ഷത്തെ ഇൻവെർട്ടർ വാറണ്ടിയും ഉൾപ്പെടെ ശരാശരി 50 യൂണിറ്റ് ഇലക്ട്രിസിറ്റി ദിവസേന ഉത്പാദിപ്പിക്കപ്പെട്ട വിധത്തിലുള്ള പദ്ധതിയാണ് ഗ്രാമപഞ്ചായത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
അഞ്ചുവർഷംകൊണ്ട് മുതൽമുടക്ക് തിരിച്ചു കിട്ടുകയും ബാക്കി 20 വർഷം വൈദ്യുതി ഫ്രീയായി ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് മേൽപ്പതി വിഭാവനം ചെയ്തിട്ടുള്ളത്.
പരമ്പരാഗത ഊർജ്ജസ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്ര നിർമാണത്തിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയിരിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഡിക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലി സി ചാക്കോ, റിയാനസ് സുബൈർ, ചിന്നാ അശോകൻ, റോസമ്മ കൈത്തുങ്കൽ, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, സെക്രട്ടറി സീനത്ത് കെ, അസിസ്റ്റന്റ് സെക്രട്ടറി അനിത കുമാരി, ജൂനിയർ സുപ്രണ്ട് ജൂബി ജോബി എന്നിവർ സംബന്ധിച്ചു.

إرسال تعليق