ഓമശ്ശേരി:
2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ്‌ നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ ആലിൻ തറ-താഴെ പുതിയോട്ടിൽ-കൊളങ്ങരേടത്ത്‌ റോഡ്‌ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പഞ്ചായത്തിന്റെ തൊഴിലുറപ്പ്‌ പദ്ധതിയിൽ നിന്ന് 3 ലക്ഷം രൂപയും ജനറൽ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും ഉൾപ്പടെ ആകെ 5 ലക്ഷം രൂപയാണ്‌ വകയിരുത്തിയത്‌.ഗ്രാമത്തിലെ നിരവധി പേർ ഉപയോഗിക്കുന്ന ഈ മൺ റോഡിലൂടെ ഗതാഗതം ദു:സ്സഹമായിരുന്നു.മഴക്കാലത്ത്‌ കാൽ നട പോലും സാദ്ധ്യമായിരുന്നില്ല.കോൺക്രീറ്റ്‌ നടത്തിയതോടെ പ്രശ്നങ്ങൾക്ക്‌ പരിഹാരമായ ആശ്വാസത്തിലാണ്‌ പ്രദേശ വാസികൾ.

വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ടി.പി.രാരുക്കുട്ടി,കെ.പി.ഹംസ,അബ്ദുൽ റഹ്മാൻ മാസ്റ്റർ പുതിയോട്ടിൽ,പി.ഇബ്രാഹീം ജാറം കണ്ടി,വി.സി.അബൂബക്കർ ഹാജി,വി.സി.ഇബ്രാഹീം,കെ.ടി.കബീർ,പി.പി.നൗഫൽ,യു.കെ.ശാഹിദ്‌,കെ.ജാബിർ,മുഹമ്മദലി കൊളങ്ങരേടത്ത്‌,വേണു പുതിയോട്ടിൽ,പി.ടി.മുഹമ്മദ്‌,ഇ.കെ.മുഹമ്മദ്‌,യു.പി.മഹ്മൂദ്‌,യു.പി.ബഷീർ,ടി.പി.ശരത്ത് ഘോഷ്‌‌,ഗയേഷ്‌ കൊളങ്ങരേടത്ത്‌,ശംസീർ പുതിയോട്ടിൽ,മുഹമ്മദ്‌ ശാഫി,ശറഫുദ്ദീൻ ഷാ,സാജു തോട്ടുങ്ങര,അയമു നാഗാളി കാവ്‌,ശംസുദ്ദീൻ പുതിയോട്ടിൽ,ടി.പി.വൈശാഖ്‌,മൊയ്തീൻ കുട്ടി കാടാംകുനി,കെ.രാജൻ,ടി.പി.വിഷ്ണു ദാസ്‌,മഷ്‌ഹൂദ്‌ കാടാംകുനി,ഇ.കെ.അഹമ്മദ്‌ കുട്ടി,അബ്ദുൽ അസീസ്‌ കൊളങ്ങരേടത്ത്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:കോൺക്രീറ്റ്‌ നടത്തിയ ആലിൻ തറ-താഴെ പുതിയോട്ടിൽ-കൊളങ്ങരേടത്ത്‌ റോഡ്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم