വേളംകോട്:
സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട് എൻഎസ്എസ് യൂണിറ്റ് കോടഞ്ചേരി ആശാഭവനിലെ അന്തേവാസികളെ സന്ദർശിച്ച് വയോജനങ്ങൾക്ക് സ്നേഹസാന്ത്വനമായി.
പുതിയ തലമുറയിൽ സ്നേഹബന്ധങ്ങൾ ക്ഷയിക്കുന്ന ഈ കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് തണലാകണമെന്ന സന്ദേശം വളണ്ടിയർമാർക്ക് ശക്തമായി നൽകി എന്നതാണ് സന്ദർശനത്തിന്റെ പ്രത്യേകത.
അന്തേവാസികളോടൊപ്പം പാട്ടുകൾ പാടിയും സംഭാഷണങ്ങൾ നടത്തി കുശലാന്വേഷണങ്ങൾ അറിയിച്ചും വിദ്യാർത്ഥികൾ അവരുടെ ഹൃദയങ്ങളിലേക്ക് ഒരു നിമിഷം തണലേകി. കുട്ടികൾ സ്നേഹത്തോടെ നൽകിയ ഉപഹാരങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ച് വിദ്യാർത്ഥികളുടെ സാന്നിധ്യം ആശാഭവനിൽ ഒരു ആഘോഷമാക്കി മാറ്റി.
മാതാപിതാക്കളോട് കരുണയോടെയും സ്‌നേഹത്തോടെയും പെരുമാറണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിലാക്കി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമമ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ., സ്കൗട്ട് മാസ്റ്റർ ജീൻസ് ജോസ്, ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം സംഘടിപ്പിച്ചത്.

إرسال تعليق