ഓമശ്ശേരി:
ഹാജി കെ പി സുലൈമാൻ നാഷണൽ ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് വിദ്യാർത്ഥി വെളിമണ്ണ ഹാഫിള് മുഹമ്മദ് ഹിഷാമിന് രണ്ടാം സ്ഥാനം.കരിപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന സുഫ്ഫതുൽ ഹുഫ്ഫാള് ഹിഫ്ള് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ഈ വർഷം എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തർതീൽ ഖുർആൻ ഹോളി പ്രീമിയോ മത്സരത്തിലും ഹിഷാം മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
കഴിഞ്ഞ വർഷം നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിൽ ഫലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ കൂട്ടക്കുരുതിയുടെ ഓർമ്മകൾ അയവിറക്കിയ
ഹിഷാമിന്റെ മലയാള പ്രസംഗം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സോഷ്യൽ മീഡിയയിൽ സജീവ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചെറു പ്രായത്തിലും വലിയ പ്രസംഗകരോട് കിടപിടിക്കുന്ന രൂപത്തിൽ ഉള്ള അവതരണം ഏവരെയും ആകർഷിപ്പിക്കുന്നതായിരുന്നു.
ഇതിനകം ഒരുപാട് പ്രസംഗ വേദികളിലും ഹിഷാം ഇതിനകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജാമിഅ മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ ഓഫ് ക്യാമ്പസ് കൂടിയായ വെളിമണ്ണ ഹാഫിള് കുഞ്ഞി മുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥിയായ ഹിഷാം
കൊല്ലം ഹാഫിസ് മുബാറക് സഖാഫി അൽ അസ്ഹരിയുടെ കീഴിലാണ് പഠനം നടത്തുന്നത്.
എസ് എസ് എഫ് മുൻ ജില്ല സെക്രട്ടറിയും പൂക്കാട് മർകസ് പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ വെളിമണ്ണ ശറഫുദ്ധീൻ മാസ്റ്റർ-റൈഹാന ടീച്ചർ ദമ്പതികളുടെ മകനാണ് ഹാഫിള് മുഹമ്മദ് ഹിഷാം.
ഫോട്ടോ :
ഹാഫിള് മുഹമ്മദ് ഹിഷാം വെളിമണ്ണ

إرسال تعليق