ഈങ്ങാപ്പുഴ :
ഹരിതമിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഓഫീസും, കൊക്കോ സംഭരണ കേന്ദ്രവും ഈങ്ങാപ്പുഴയിൽ നബാർഡ് കേരള റീജിയൺ ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

 കർഷകരിൽ നിന്നും കൊക്കോ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുകയും, കർഷകരുണ്ടാക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സംഭരിച്ച് വിപണനം നടത്തുകയും, കർഷകർക്കാവശ്യമായ വളം, കീടനാശിനികൾ മുതലായവ വിതരണം ചെയ്യുകയുമാണ്  കമ്പനി ലക്ഷ്യമിടുന്നത്.

 നബാർഡ് കോഴിക്കോട് ഡി ഡി എം ശ്രീ രാകേഷ് അധ്യക്ഷം വഹിച്ചു. കമ്പനി സിഇഒ ശ്രീ അജിമോൻ ജേക്കബ് പദ്ധതി വിശദീകരണം നടത്തി. പീപ്പിൾസ് ഫൗണ്ടേഷനിലെ ഡോ. നിഷാദ് ആശംസ അറിയിച്ചു. ചെയർമാൻ ശ്രീ സി റ്റി തോമസ് സ്വാഗതവും ഡയറക്ടർ അഡ്വ. ബിജു കണ്ണന്തറ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم