തിരുവമ്പാടി :
ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിൻ്റെ സമ്പൂർണ വികസനമാണ് യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനമെന്ന് ജില്ലാ പഞ്ചായത്തിലെ കാരശേരി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മിസ്ഹബ് കീഴരിയൂർ തിരുവമ്പാടി പഞ്ചായത്തിലെ സ്വീകരണ ചടങ്ങിൽ പറഞ്ഞു. തൊണ്ടിമ്മലിൽ നിന്നാരംഭിച്ച പര്യടന പരിപാടി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സുന്ദരൻ .എ. പ്രണവം അധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ. കാസിം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി സി.ജെ ആൻ്റണി, യുനസ് പുത്തലത്ത്, ടി.ജെ. കുര്യാച്ചൻ, സെയ്ത് ഫസൽ, വി.പി.എ.ജലീൽ, ഷഫീഖ് നല്ലളം, കെ. എ. മോയിൻ, കെ.കെ. അബ്ദുൾ ബഷീർ, അസ്കർ ചെറിയമ്പലം,പി.എം. മുജീബ് റഹ്മാൻ, എ.പി. ദാമോദരൻ, അബ്ദുസമദ് പേക്കാടൻ, യു.ഡി.എഫ് സ്ഥാനാർത്ഥികളായ മിസ്ഹബ് കീഴരിയൂർ, മുഹമ്മദ് വട്ടപറമ്പൻ, പ്രീത സുരേഷ്, ഗോപിനാഥൻ മൂത്തേടത്ത്, നബീസ അസ്കർ, പി.ആർ. അജിത എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികളൊരുമിച്ചുള്ള പര്യടനം രാവിലെ തൊണ്ടിമ്മൽ, മരക്കാട്ട് പുറം,താഴെ തിരുവമ്പാടി, മില്ല് മുക്ക്, മറിയപ്പുറം, തിരുവമ്പാടി ടൗൺ, പാമ്പിഴിഞ്ഞ പാറ, ചവലപ്പാറ, താഴെ കൂടരഞ്ഞി, കൽപ്പൂര്, പട്ടോത്ത്, കോലോത്തുംകടവ് എന്നിവിടങ്ങളിലൂടെ കൂടരഞ്ഞി ടൗണിൽ സമാപിച്ചു.

إرسال تعليق