ഓമശ്ശേരി: 'മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തിൽ ജനുവരി ഒന്ന് മുതൽ 17 വരെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മുസ്ലിം ജമാഅത്ത് സംഘടി പ്പിക്കുന്ന കേരളയാത്രയുടെ പ്ര ചാരണാർഥം എസ് വൈ എസ് ഓമശ്ശേരി സോൺ നൈറ്റ് മാർച്ച് നടത്തി.ഓമശ്ശേരിസുനനുൽ ഹുദ മദ്രസപരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഓമശ്ശേരി ബസ്റ്റാൻഡിൽ സമാപിച്ചു. എസ് വൈ എസ് സോൺ പ്രസിഡന്റ് റഷീദ് അഹ്സനി പാലക്കുന്ന്, ജനറൽ സെക്രട്ടറി ഇസ്ഹാഖ് മാസ്റ്റർ അമ്പലക്കണ്ടി , റഫീഖ് സഖാഫി നടമ്മൽ പൊയിൽ, യു കെ ഹാരിസ് സഖാഫികരീറ്റിപ്പമ്പ് , ജാഫർ സഖാഫി തെച്ചിയാട് നേതൃത്വം നൽകി.
ബസ്റ്റാൻഡിൽ നടന്ന സമാ പന പരിപാടിയിൽ കേരള മുസ്‌ലിം ജമാഅ ത്ത് ജില്ലാ ജനറൽ സെക്രട്ടറി സലീം അണ്ടോണ സംസാരിച്ചു.മുസ്തഫ സഖാഫി മേപ്പള്ളി , അഷ്‌റഫ് പുന്നക്കൽ, സലാം പുല്ലൂരാം പാറ, അബ്ദുള്ളകുട്ടി, ശരീഫ് മാസ്റ്റർ വെണ്ണക്കോട് ഒ കെ അബു മുസ്ലിയാർ റസാഖ് സഖാഫി വെണ്ണക്കോട്, മജീദ് പുത്തൂർ സംബന്ധിച്ചു.
ഫോട്ടോ :
എസ് വൈ എസ് ഓമശ്ശേരി സോൺ ഓമശ്ശേരിയിൽ നടത്തിയ നൈറ്റ് മാർച്ച്

إرسال تعليق