മുക്കം:
ഒരാഴ്ചക്കാലമായി കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് അനുഭവപ്പെടുന്നത്
അതിശൈത്യം . ഇതോടെയാണ്
അതിശൈത്യത്തിലെ തണുപ്പിനെ മറികടക്കാൻ
പ്രഭാത സവാരികർ ഉൾപ്പടെ
പഴമക്കാർ തണുപ്പിനെ പ്രതിരോധിക്കാൻ തിരെഞ്ഞെടുത്ത വിറകും ചപ്പുചവറുകളും ഉപയോഗിച്ചുള്ള തീ കായൽ
തിരഞ്ഞെടുത്തത്.

മുക്കം ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രഭാത സവാരിക്ക് എത്തുന്നവർക്ക് തണുപ്പിനെ മറികടക്കാനായി മുക്കത്തെ പ്രഭാത സവാരി കൂട്ടായമയായ മുക്കം വാക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിറകുകളും ചപ്പ് ചവറുകളും ഉപയോഗിച്ച് തീ കായനുള്ള സൗകര്യം ഒരുക്കിയത് 
ഇത് പ്രഭാത സവാരിക്ക് എത്തുന്നവർക്ക് ഏറെ പ്രയോജനമായി ഇ അടുത്ത കാലത്തൊന്നും ഇത്ര തണുപ്പ് അനുഭവപെട്ടിട്ടിലാ എന്നും പ്രഭാത സവാരികർ പറയുന്നു 
മലയോരമേഖലയായ കക്കാടൻപൊയിൽ , പൂവാറൻ തോട് , പുല്ലൂരാം പാറ എന്നിവടങ്ങളിൽ രാത്രി കാലങ്ങളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത് എന്നും അതുകൊണ്ടുതന്നെ പ്രേദേശങ്ങളിലെ റിസോട്ടുകളിൽ എത്തുന്ന വിനോദ സഞ്ചാരികൾ സ്വിമിംങ്  പൂൾ ഉൾപ്പടെ ഉള്ള ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദിക്കണം എന്നും ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു റിസോട്ടിൽ എത്തിയ വിനോദ സഞ്ചാരി സ്വിമിങ്  പൂളിൽ ഇറങ്ങിയപ്പോൾ കാലുകൾ മരവിച്ച് ഗുരുതരാവസ്ഥയിൽ ആയെന്നും റിസോട്ട് ഉടമ മുക്കം സ്വദേശി വിജയൻ മരശാല പറഞ്ഞു 
വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്നാണ് വിലയിരുത്തൽ തണുപ്പിനെ തുടർന്നുള്ള പനി ,ജലദോഷം ഉൾപ്പടെയുള്ള രോഗങ്ങളും മലയോരത് വ്യാപകമാണ്
വാക്കിങ് ക്ലബ് അംഗങ്ങളായ രാജേഷൻ വെള്ളാരം കുന്നത്ത്  ജമാൽ അത്തോളി ,  ആസാദ് മുക്കം , നൗഷാദ് എൻ കെ കെ , ബഷീർ കേന്ദ്രം , വി എൻ ഷുഹൈബ് എന്നിവരാണ് തീകായാനുള്ള സൗകര്യം ഒരുക്കിയത്

Post a Comment

Previous Post Next Post