ഓമശ്ശേരി :
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിൽ കണ്ടു പഠിക്കുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ അങ്കണത്തിൽ വിളയിച്ച കരനെല്ലിൻ്റെ കൊയ്ത്തുത്സവം നടത്തി.
കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ ചെയ്ത കരനെൽകൃഷിക്ക് അധ്യാപകരും വിദ്യാർഥികളും നേതൃത്വം നൽകി. ഉമ ഔഷധ ഗുണമുള്ള രക്തശാലി എന്നീ ഇനങ്ങളിലുള്ള വിത്താണ് വിതച്ചത്.
നെൽ കർഷകൻ വിനോദ് മണാശ്ശേരിയാണ് ആവശ്യമായ വിത്ത് നൽകിയത്.
കരനെൽ കൊയ്ത്തിൻ്റെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റൻ്റ് മാനേജർ സിറിൻ ജോസഫ് നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ പ്രതിനിധി ഷിനോയി ജോസ് അധ്യാപകരായ ബിജു മാത്യു സുനീഷ് ജോസഫ് ഷാനിൽ പി എം ഷെല്ലി കെ ജെ സിന്ധു സഖറിയ പാർവതി വിദ്യാർഥി പ്രതിനിധി ആഗ്നയാമി എന്നിവർ പ്രസംഗിച്ചു.
കൃഷിപ്പാട്ടുകൾ പാടി സ്കൂൾ ഗായകസംഘവും മറ്റ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി മാറ്റി.

Post a Comment

أحدث أقدم