താമരശ്ശേരി :
കേന്ദ്രസർക്കാർ കുത്തനെ വർദ്ധിപ്പിച്ച മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വർദ്ധനവ് കേരളത്തിൽ നടപ്പിലാക്കുകയില്ലാ എന്ന ഗതാഗത മന്ത്രി
ഗണേഷ് കുമാറിൻ്റെ ഉറപ്പ് പാലിക്കുക,
R T O ഓഫീസിലെ സമയനിയന്ത്രണം പിൻവലിക്കുക.
കേന്ദ്രനിയമംവാശിയോടെ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥ നിലപ്പാടുകൾക്കെതിരെ മോട്ടോർ കോൺ ഫെഡറേഷൻ
സിഐടിയു ൻ്റെനേതൃത്വത്തിൽ കൊടുവള്ളി ആർടിഒ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
മാർച്ച് സിഐടിയു ജില്ലാ കമ്മറ്റിയംഗം ടി സി വാസു
ഉത്ഘാടനം ചെയ്തു.
ഷിജി ആൻ്റണി,ബിജു എസ് ഡി , കെ. ബാബു, വിനോദ്കുമാർ, ദിനേശ് കുമാർ, സന്തോഷ് കുമാർ പി , ബൈജു പി, എന്നിവർ സംസാരിച്ചു.
ബി ആർ ബെന്നി സ്വാഗതം പറഞ്ഞു. വിനോദ് കുമാർ കിഴക്കേ തൊടി അദ്ധ്യക്ഷം വഹിച്ചു.

Post a Comment