ശബരിമലയിൽ തിരക്ക് തുടരുന്നു.
 ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്.

അതേസമയം ശബരിമല തീർഥാടകർക്കായി വിവിധ ഡിപ്പോകളിൽനിന്ന്‌ മൂന്നുഘട്ടങ്ങളിലായി 1769 ബസുകളാണ്‌ കെഎസ്‌ആർടിസി ക്രമീകരിച്ചത്‌. ലോഫ്ലോർ നോൺ എസി, ലോഫ്ലോർ എസി, ഫാസ്റ്റ്‌ പാസഞ്ചർ, സൂപ്പർഫാസ്റ്റ്‌, ഡീലക്‌സ്‌, സൂപ്പർ എക്‌സ്‌പ്രസ്‌ തുടങ്ങിയ ശ്രേണികളിലാണ്‌ സർവീസ്‌. 26 മുതൽ ജനുവരി 13വരെ 502 ബസും ജനുവരി 14 മുതൽ മകരവിളക്കുവരെ 800 ബസും സജ്ജമാക്കി. തമിഴ്‌നാട്‌ തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും സർവീസുണ്ട്‌.
 

Post a Comment

أحدث أقدم